അനുമതിയില്ലാതെ പാകിസ്ഥാന്‍ യുവതിയെ വിവാഹം ചെയ്ത ജവാനെ പിരിച്ചുവിട്ട് സിആര്‍പിഎഫ്

MAY 3, 2025, 10:05 AM

ശ്രീനഗര്‍: പാകിസ്ഥാന്‍ സ്ത്രീയെ വിവാഹം ചെയ്തത് മറച്ചുവെച്ചതിന് ജവാനെ പിരിച്ചുവിട്ട് സിആര്‍പിഎഫ്. ജവാന്റെ നടപടി ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് സിആര്‍പിഎഫ് പറഞ്ഞു. സിആര്‍പിഎഫിന്റെ 41 ാം ബറ്റാലിയനിലെ സിടി/ജിഡിയായ മുനീര്‍ അഹമ്മദിനെയാണ് ശനിയാഴ്ച സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. 

വിസ കാലാവധി കഴിഞ്ഞിട്ടും യുവതിയെ മുനീര്‍ അഹമ്മദ് ഇന്ത്യയില്‍ താമസിപ്പിച്ചതായി കണ്ടെത്തി. മുനീര്‍ അഹമ്മദിനെ ജമ്മു കശ്മീര്‍ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് ഒരു ദിവസത്തിന് ശേഷമാണ് സിആര്‍പിഎഫിന്റെ പിരിച്ചുവിടല്‍ നടപടി.

'അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണെന്ന് കണ്ടെത്തി,' സിആര്‍പിഎഫ് പറഞ്ഞു.

vachakam
vachakam
vachakam

പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ മിനല്‍ ഖാനെ വിവാഹം കഴിക്കാന്‍ അഹമ്മദ് 2023 ല്‍ സിആര്‍പിഎഫില്‍ നിന്ന് അനുമതി തേടിയിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയില്‍ വകുപ്പ് തീരുമാനമെടുക്കുന്നതിന് മുമ്പ്, 2024 മെയ് 24 ന് മിനല്‍ ഖാനെ അദ്ദേഹം വിവാഹം കഴിച്ചു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പുരോഹിതന്മാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് വിവാഹം നടത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പൗരന്മാരുടെ വിസ ഇന്ത്യ റദ്ദാക്കിയതിനെത്തുടര്‍ന്ന്, ഈ ആഴ്ച ആദ്യം മിനല്‍ ഖാനെ ജമ്മുവില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് നാടുകടത്തുന്നതിനായി തിരിച്ചയച്ചതോടെയാണ് കേസ് വെളിച്ചത്തുവന്നത്. ഏപ്രില്‍ 30 ന് ജമ്മു കശ്മീര്‍ ഹൈക്കോടതി അവര്‍ക്ക് നാടുകടത്തലില്‍ നിന്ന് അവസാന നിമിഷം ഇളവ് നല്‍കി. ജമ്മുവില്‍ നിന്ന് അട്ടാരി അതിര്‍ത്തിയിലേക്ക് പോയ മിനല്‍, അഭിഭാഷകന്‍ കോടതി ഉത്തരവിന്റെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam