അമരാവതി: ആന്ധ്രാപ്രദേശ് തലസ്ഥാനമായ അമരാവതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 58,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനമായി അമരാവതിയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ആന്ധ്രാപ്രദേശിനെ വികസിത ഭാരതത്തിനായുള്ള വളര്‍ച്ചാ എഞ്ചിനായി വികസിപ്പിക്കുന്നതിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന് കല്യാണ്‍ എന്നിവര്‍ക്കൊപ്പം അമരാവതിയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, നഗരത്തെ അഭിലാഷങ്ങളുടെ പ്രതീകമായി വിശേഷിപ്പിച്ചു. 'ഇന്ദ്രലോകത്തിന്റെ തലസ്ഥാനത്തിന്റെ പേരാണ് അമരാവതി. അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാണെന്നത് യാദൃശ്ചികത മാത്രമല്ല. 'സുവര്‍ണ്ണ ആന്ധ്ര സ്ഥാപിക്കുന്നതിന്റെ അടയാളമാണിത്,' അദ്ദേഹം പറഞ്ഞു.
ആന്ധ്ര പ്രദേശിന്റെ തലസ്ഥാന നഗര പദ്ധതിയുടെ പുനരാരംഭത്തിന്റെ ഭാഗമായി, നിയമസഭ, ഹൈക്കോടതി, സെക്രട്ടേറിയറ്റ്, ജുഡീഷ്യല്‍ ക്വാര്‍ട്ടേഴ്സ്, 5,200 കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണം എന്നിവയുള്‍പ്പെടെ 49,000 കോടി രൂപയുടെ 74 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. 320 കിലോമീറ്റര്‍ ഗതാഗത ശൃംഖല, ഭൂഗര്‍ഭ സംവിധാനങ്ങള്‍, നൂതന വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്