ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ നിർദ്ദേശം നൽകി കോടതി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിന് മറുപടി നൽകാനാണ് കോടതി നിർദ്ദേശം.
അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മേയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം 25ന് കേസ് പരിഗണിച്ചപ്പോൾ ഇഡിയുടെ കുറ്റപത്രം അപൂർണമാണെന്ന് ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ തന്നെ ആ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്ക് നോട്ടീസ് അയക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസിന്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്