ന്യൂഡല്‍ഹി: പ്രമുഖ യൂറോപ്യന്‍ വിമാന സര്‍വീസുകളും പാക് വ്യോമപാത ഒഴിവാക്കുന്നു. നിലവില്‍ ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് പാക് വ്യോമ പാതയില്‍ വിലക്കുള്ളത്. എന്നാല്‍ യൂറോപ്യന്‍ കമ്പനികള്‍ പാകിസ്ഥാന് വഴിയുള്ള യാത്രകള്‍ ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ വിമാന കമ്പനികള്‍ വ്യോമപാത ഒഴിവാക്കുന്നത് പാകിസ്ഥാന് കോടികളുടെ നഷ്ടം ഉണ്ടാക്കും.
ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വെയ്സ്, സ്വിസ്, എയര്‍ ഫ്രാന്‍സ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് തുടങ്ങിയ വിമാന കമ്പനികള്‍ കഴിഞ്ഞ രണ്ട് ദിവസമായി പാക് പാത ഒഴിവാക്കിയാണ് സര്‍വീസ് നടത്തുന്നത്. പാക് പാത ഒഴിവാക്കുന്നതോടെ വിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ അധികം പറക്കേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്