തിരുപ്പൂരിലെ നഴ്‌സിനെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ 

MAY 2, 2025, 5:46 AM

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിലായതായി റിപ്പോർട്ട്. തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിലായിരുന്നു നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്. മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. 

വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam