കൊച്ചി: സന്തോഷ് വര്‍ക്കിക്കെതിരെ കേസെടുത്ത സംഭവത്തില്‍ നടിമാരെ അധിക്ഷേപിച്ച വ്ലോഗര്‍ക്കെതിരെ പരാതി.
സമൂഹമാധ്യമങ്ങളില്‍ 'ചെകുത്താന്' എന്നറിയപ്പെടുന്ന അജു അലക്സിനെതിരെയാണ് നടി ഉഷ ഹസീന പൊലീസില്‍ പരാതി നല്‍കിയത്. പരാതിയും വീഡിയോയിലെ പരാമര്‍ശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നുപോകുമെന്നുമാണ് ചെകുത്താന് യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്.
ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് സന്തോഷ് വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതോളം നടിമാരാണ് സന്തോഷ് വര്‍ക്കിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്