ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് പതിനൊന്നാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ മുഴുവൻ ക്‌നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ മുപ്പതാം തിയതിയാണ് ഷിക്കാഗോ രൂപതയിൽ ക്‌നാനായ റീജിയൺ സ്ഥാപിക്കുന്നത്.
ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയന്റെ ആദ്യ ഡയറക്ടറായി നിയമിക്കുകയും അനേകം ക്‌നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്‌നാനായ റീജിയന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു.
വളർച്ചയുടെ ഭാഗമായി ക്‌നാനായ റീജിയനിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും 7 മിഷനുകളുമുണ്ട്. ചെറുപുഷ്പ മിഷൻ ലീഗിന്റെ റീജിയണൽ കമ്മിറ്റി അഞ്ച് വർഷം മുൻപ് നിലവിൽ വരുകയും ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിലും മിഷൻലീഗ് സംഘടന വളരെ സജീവമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.
സിജോയ് പറപ്പള്ളിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്