തിരുവനന്തപുരം: വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന് മരിച്ചു. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് ആണ് മരിച്ചത്.
ഇടിമിന്നലേറ്റ് യുവാവ് നിലവിളിച്ചതോടെ കുടുംബാംഗങ്ങള്‍ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജേഷ് വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ശക്തമായ ഇടിമിന്നല്‍ ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്