ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (60) നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രദേശവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിൽ കണ്ടെത്തി.
വീടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുമുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്നും ഇവരുടെ രണ്ടു സ്വർണവളകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്