ലഹരിവിരുദ്ധ സന്ദേശം പകർന്ന് ഫോമായുടെ യുവജന കൂട്ടയോട്ടം ചങ്ങനാശേരിയിൽ ആവേശമായി

AUGUST 17, 2025, 1:27 PM

ചങ്ങനാശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തോടനുബന്ധിച്ച് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ, ചങ്ങനാശേരി യുവജനവേദിയുമായി കൈകോർത്ത് സംഘടിപ്പിച്ച യുവജനങ്ങളുടെയും കുട്ടികളുടെയും ലഹരി വിരുദ്ധ കൂട്ടയോട്ടം മഹത്തായ സന്ദേശം പകർന്ന് ചങ്ങനാശേരി നഗരത്തിന് പുത്തൻ അനുഭവമായി.  ഇന്ന് (ഓഗസ്റ്റ് 17) രാവിലെ 8 മണിക്ക് ചരിത്രമുറങ്ങുന്ന ചങ്ങനാശേരി ബോട്ട് ജെട്ടിക്ക് സമീപമുള്ള അഞ്ചുവിളക്ക് സ്‌ക്വയറിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിൽ 500ഓളം പേർ, ദീപശിഖയോന്തിയ ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസിനൊപ്പം അണിനിരന്നു.


കേരളത്തിൽ രാസലഹരി ഉപയോഗം അനിയന്ത്രിതമായി വർധിച്ചുവരുന്ന ദുരവസ്ഥയിൽ കുട്ടികളെയും യുവജനങ്ങളെയും ബോധവൽക്കരിച്ച് മാരകമായ ഈ സാമൂഹിക വിപത്തിൽ നിന്ന് മോചനം നേടാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ഈ വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ചങ്ങനാശേരി യുവജനവേദിയുമായി കൈകോർത്ത് അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനകളുടെ സംഘടനയായ ഫോമാ നടത്തിയ ഈ പരിപാടി വലിയൊരു മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ ആസംസിച്ചു.

vachakam
vachakam
vachakam


അമേരിക്കയിൽ നേഴ്‌സായി ജോലിചെയ്യുന്ന തനിക്ക് മയക്കുമരുന്നിന് അടിമപ്പെട്ട് ആരോഗ്യവും ജീവിതവും മറ്റെല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട് ആശുപത്രിയിലെത്തുന്ന നിരവധി ആൾക്കാരെ നിത്യവും കാണാനുള്ള ദൗർഭാഗ്യമുണ്ടെന്നും കേരളത്തിലെ കുട്ടികളെയും യുവജനങ്ങളെയും സർവനാശത്തിലേയ്ക്ക് എടുത്തെറിയുന്ന സിന്തറ്റിക് ഡ്രഗ് ഉൾപ്പെടെയുള്ള  ലഹരി വ്യാപനത്തിനെതിരെ നമ്മുടെ പുതുതലമുറയെ ശാക്തീകരിക്കുകയെന്നത് സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയിൽ ഫോമായുടെ ഉത്തരവാദിത്വമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ് പറഞ്ഞു.


vachakam
vachakam
vachakam

തുടർന്ന് ജോബ് മൈക്കിൾ എം.എൽ.എ ഷാലു മാത്യു പുന്നൂസിന് ദീപശിഖ കൈമാറിക്കൊണ്ട് കൂട്ടയോട്ടത്തിന് തുടക്കമിട്ടു. ഫോമായുടെയുടെയും ചങ്ങനാശേരി യുവജനവേദിയുടെയും ലോഗോയുള്ള ജേഴ്‌സിയണിഞ്ഞ്, 'say no to drug' എന്ന ബാന്റ് തലയിൽ ചുറ്റി കുട്ടികളും യുവജനങ്ങളും ആവേശത്തോടെ കൂട്ടയോട്ടത്തിൽ പങ്കെടുത്ത് ലഹരിവിരുദ്ധ മുന്നേറ്റത്തിന്റെ ചങ്ങലക്കണ്ണികളായി. ചങ്ങനാശേരി പോലീസ് സബ് ഇൻസ്‌പെക്ടർ ആർ.പി ടിനു ലഹരി വിരുദ്ധ സന്ദേശം നൽകി.  ചങ്ങനാശേരി മുനിസിപ്പൽ ഓഫീസിന് മുന്നിലെത്തിയ കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് നേതാവുമായ വി.ജെ ലാലി ഉദ്ഘാടനം ചെയ്തു.


ചലചിത്രതാരം കൃഷ്ണപ്രസാദ്, ഫോമാ കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, മുനിസിപ്പൽ കൗൺസിൽ പ്രതിപക്ഷ നേതാവ് ജോമി ജോസഫ്, പ്രമുഖ കായിക താരവും കോച്ചും മോട്ടിവേഷണൽ സ്പീക്കറുമായ ബിനീഷ് തോമസ്, ചങ്ങനാശേരി യുവജനവേദി സെക്രട്ടറി സാം സൈമൺ, ദ്രോണ ഫുട്‌ബോൾ അക്കാദമിയുടെ കോച്ച് പി. രമേശ്, പൊതുപ്രവർത്തകനായ അരുൺ ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു. ചങ്ങനാശേരി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി സജാദ് സ്വാഗതവും ചങ്ങനാശേരി യുവജനവേദി ട്രഷറർ രേഷ്‌കുമാർ വാഴപ്പള്ളി നന്ദിയും പറഞ്ഞു. യുവജനങ്ങളെ ശാക്തീകരിക്കുക, അവരുടെ സർഗാത്മകമായ കഴിവുകളെ ക്രിയാത്മകമായി സമൂഹ നന്മയ്ക്കായി വിനിയോഗിക്കുക എന്നീ  ലക്ഷ്യത്തോടെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്ന പ്രസ്ഥാനമാണ് ചങ്ങനാശ്ശേരി 'യുവജനവേദി'.  

vachakam
vachakam
vachakam


കുട്ടികളും യുവാക്കളും ഉൾപ്പെടെ ബഹുജനപങ്കാളിത്തത്തോടെ ഫോമാ വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടയോട്ടത്തിന്റെ സന്ദേശം സമൂഹത്തിൽ നൻമയുടെ വെളിച്ചം പകരട്ടെയെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, എന്നിവർ ആശംസിച്ചു.


എ.എസ് ശ്രീകുമാർഫോമാ ന്യൂസ് ടീം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam