ഷിക്കാഗോ: വടക്കേ അമേരിക്കയിലെ പ്രവാസി സംഘടനകളിൽ ഏറെ ശ്രദ്ധേയമായ ഇല്ലിനോയി മലയാളി അസോസിയേഷൻ ഡിസംബർ 13 ന് നൈൽസിലെ മാജിക് പെപ്പർ റെസ്റ്റോറന്റിൽ (8502 W Golf Rd, Niles, IL 60714) വച്ച് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു.
വൈകിട്ട്. 7:30നാണ് ആഘോഷരാവിന് തുടക്കം കുറിയ്ക്കുന്നത്. വിഭവസമൃദ്ധമായ ഡിന്നറിനോടൊപ്പം തുടർനാളുകളിലെ കർമപരിപാടികൾ ആസൂത്രണം ചെയ്യാനും ഈ അവസരം ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി അറിയിച്ചു.
സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
എല്ലാ ഐഎംഎ കുടുംബാംഗങ്ങളേയും ഈ ആഘോഷവേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി എക്സിക്യുട്ടീവ് അംഗങ്ങൾ അറിയിച്ചു.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
