കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അതിന്റെ പിന്നിൽ ഒരു 'ലീഗൽ ബ്രെയിൻ' ഉണ്ടെന്നും, ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.
ശശി തരൂരിന്റെ സവർക്കർ അവാർഡ്, നടി ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് കൺവീനറുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന തുടങ്ങിയ വിഷയങ്ങൾ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും അതിൽ ഇരുനേതാക്കളും വിശദീകരണം നൽകിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അടൂർ പ്രകാശന്റെ പരാമർശനം വന്നപ്പോൾ തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടൂർ പ്രകാശ് തന്നെ അദ്ദേഹത്തിന്റെ നിലപാടല്ല പാർട്ടി നിലപാട് എന്ന് പറയുകയും, അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റിൽ തിരുത്തൽ വരുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
