ഷിക്കാഗോ: ഷിക്കാഗോയിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷനും സംയുക്ത സഭായോഗവും ഓഗസ്റ്റ് 15 വെള്ളിയാഴ്ച മുതൽ 17 ഞായർ വരെ നടക്കുമെന്ന് എഫ്പിസിസി കൺവീനർമാരായ ഡോ. വില്ലി എബ്രഹാം, പാസ്റ്റർ തോമസ് യോഹന്നാൻ എന്നിവർ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് എബെനെസർ പെന്തക്കോസ്ത് ചർച്ചിൽ വച്ച് ആദ്യത്തെ സമ്മേളനം നടക്കും. ശനിയാഴ്ച വൈകിട്ട് ആറരമണിക്കും ഞായറാഴ്ച രാവിലെ എട്ടേമുക്കാലിനും ഷിക്കാഗോ ഐപിസി സഭാ ഹാളിലാണ് മീറ്റിംഗുകൾ നടക്കുന്നത്. ഞായറാഴ്ച രാവിലെ നടക്കുന്ന സംയുക്ത സഭായോഗത്തിൽ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.
ഡോ. ക്രിസ് ജാക്‌സൺ മുഖ്യാതിഥിയായിരിക്കും. ബ്ര. ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ എഫ്പിസിസി യുടെയും സിസിഎഫിന്റെയും ഗായകസംഘം പ്രയ്‌സ ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.
ഷിക്കാഗോ, കാനോഷ, വിസ്‌കോൻസിൻ, ഇന്ത്യ നാനാഭാഗങ്ങളിലുള്ള പെന്തക്കോസ്തു സഭകളിലെ വിശ്വാസികളും പാസ്റ്റർമാരും പങ്കെടുക്കും.
കുര്യൻ ഫിലിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്