രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണ് മുമ്പ് വിടാൻ ആഗ്രഹിക്കുന്നതിന് പിന്നിലെ കാരണം ടീമിൽ റിയാൻ പരാഗിന്റെ വർധിച്ചുവരുന്ന സ്വാധീനം മൂലമെന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം എസ്. ബദരീനാഥ്.
പരാഗിനെപോലൊരു താരത്തെ അടുത്ത നായകസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ സഞ്ജുവിനെപ്പൊലൊരു താരത്തിന് എങ്ങനെയാണ് ടീമിൽ നിൽക്കാനാവുകയെന്നും ബദരീനാഥ് യുട്യൂബ് ചാനലിൽ ചോദിച്ചു. എന്നാൽ സഞ്ജു ടീം വിട്ടാൽ എം.എസ്. ധോണിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ പകരക്കാരില്ലാത്തതുപോലെ രാജസ്ഥാനും സഞ്ജുവിന്റെ പകരക്കാരനെ കണ്ടെത്താൻ പാടുപെടുമെന്നും ബദരീനാഥ് പറഞ്ഞു.
സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് വരികയാണെങ്കിൽ അത് എം.എസ്. ധോണിക്ക് പറ്റിയ പകരക്കാരനായിട്ടായിരിക്കും. ബാറ്റിംഗ് ഓർഡറിൽ ആദ്യ നാലു സ്ഥാനങ്ങളിലൊന്നിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്നതും അനുകൂലമാണ്. ചെന്നൈക്ക് നാലോ അഞ്ചോ ആറോ സ്ഥാനങ്ങളിൽ ചെന്നൈ നിലവിൽ കരുത്തരാണ്. ടോപ് ഓർഡറിൽ ആയുഷ് മാത്രെയും റുതുരാജ് ഗെയ്ക്‌വാദും ഫിനിഷിംഗിൽ ഡെവാൾഡ് ബ്രെവിസും മികവ് തെളിയിച്ചു കഴിഞ്ഞു.
ഹാർദ്ദിക് പാണ്ഡ്യക്ക് വേണ്ടി മുംബൈ ഇന്ത്യൻസ് ഗുജറാത്തുമായി കരാറിലേർപ്പെട്ടതുപോലെ
സഞ്ജുവിന് വേണ്ടി ചെന്നൈയും ശ്രമിക്കുമോ എന്ന് എനിക്കറിയില്ല. സഞ്ജു വന്നാലും ക്യാപ്ടൻ സ്ഥാനം സഞ്ജുവിന് നൽകാനിടയില്ല. കാരണം, റുതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ ഇപ്പോൾ അത്രമാത്രം പിന്തുണക്കുന്നുണ്ട്. റുതുരാജ് ഒരു സീസണില് മാത്രമാണ് ചെന്നൈയെ നയിച്ചത്. കഴിഞ്ഞ സീസണിൽ റുതുരാജിനേറ്റ പരിക്കുമൂലം ധോണിയാണ് ചെന്നൈയെ നയിച്ചത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ കൊണ്ടുവന്ന് ക്യാപ്ടനാക്കിയാൽ അത് റുതുരാജിനോട് ചെയ്യുന്ന നീതികേടാവും.
ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുന്ന ചെന്നൈക്ക് സഞ്ജുവിനുവേണ്ടി ശ്രമിക്കണോ എന്ന കാര്യത്തിൽ ഇപ്പോൾ രണ്ട് മനസാണുള്ളതെന്നാണ് താൻ മനസിലാക്കുന്നതെന്നും ബദരീനാഥ് പറഞ്ഞു. രാജസ്ഥാൻ റോയൽസിൽ കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗ് ആണ് നാലു മത്സരങ്ങളിൽ ടീമിനെ നയിച്ചത്. നാലു കളികളിൽ ഒരു ജയം മാത്രമെ പരാഗിന്റെ നേതൃത്വത്തിൽ രാജസ്ഥാന് നേടാനായുള്ളു. കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്