സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിന് വേണ്ടി തുടർച്ചയായ ഏഴാം മൽസരത്തിലും ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോഡ് പുതുക്കി. ഇതോടെ കഴിഞ്ഞ ഏഴ് മാച്ചുകളിൽ സൂപ്പർ താരം നേടിയ ഗോളുകൾ 10 ആയി.
ലാ ലിഗ ടീമായ അൽമേരിയയ്‌ക്കെതിരായ പ്രീസീസൺ മാച്ചിലാണ് ക്രിസ്റ്റ്യാനോ ഇരട്ട ഗോളുകൾ നേടിയത്. എന്നാൽ, അൽമേരിയയെ തോൽപ്പിക്കാൻ ഇത് മതിയായിരുന്നില്ല. സൂപ്പർ താരത്തിന്റെ പ്രകടനവും അവരെ രക്ഷിച്ചില്ല. മൽസരത്തിൽ 3-2ന് അൽ നസർ തോറ്റു.
അവസാന രണ്ട് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ നേടിയത് അഞ്ച് ഗോളുകളാണ്. കഴിഞ്ഞ മൽസരത്തിൽ അദ്ദേഹം ഹാട്രിക് നേടിയിരുന്നു. 2023 മുതൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ ഈയിടെ രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കിയിരുന്നു.
സ്‌പെയിനിലെ പവർ ഹോഴ്‌സ് സ്റ്റേഡിയത്തിൽ (റയൽ മാഡ്രിഡിന്റെ എതിരാളി) ആണ് അൽമേരിയയ്‌ക്കെതിരായ മൽസരം നടന്നത്. ക്രിസ്റ്റ്യാനോയുടെ പഴയ ക്ലബ്ബാണ് റയൽ മാഡ്രിഡ്. എന്നിട്ടും മൽസരം കാണാനും ക്രിസ്റ്റ്യാനോയുടെ സിയൂ ആഘോഷത്തിൽ പങ്കുചേരാനും കാണികൾ ഒഴുകിയെത്തി.
ഇത്തവണ സീസണിന്റെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ അൽ നസറിൽ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, റെക്കോഡ് പ്രതിഫലവും ആനുകൂല്യങ്ങളും കൈപ്പറ്റി അദ്ദേഹം കരാർ പുതുക്കി. ഇതോടെ 42-ാം വയസ്സിലും ക്രിസ്റ്റ്യാനോ കളിക്കളത്തിലും സൗദിയിലും ഉണ്ടാവുമെന്ന് ഉറപ്പായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്