പീഡന പരാതി: യാഷ് ദയാലിന് യുപി ടി20 ലീഗിൽ വിലക്ക്

AUGUST 12, 2025, 3:49 AM

പീഡന പരാതിയെ തുടർന്നു കേസിൽ പെട്ട ഇന്ത്യൻ പേസർ യഷ് ദയലിനു മറ്റൊരു തിരിച്ചടി. വരാനിരിക്കുന്ന യുപി ടി20 ലീഗിൽ താരത്തിനു വിലക്ക്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് സമീപ കാലത്ത് താരത്തിനെതിരെ പരാതി നൽകിയത്.

യുപി ട്വന്റിലീഗിൽ ഗോരഖ്പുർ ലയൺസിന്റെ താരമാണ്. 7 ലക്ഷത്തിനാണ് മെഗാ ലേലത്തിൽ താരത്തെ ടീം സ്വന്തമാക്കിയത്. എന്നാൽ പീഡന പരാതിയിൽ പോലിസ് എഫ്‌ഐആർ ഇട്ടതോടെ താരത്തെ വിലക്കാൻ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ നിർദ്ദേശിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ പോലിസ് കേസെടുത്തു. താരത്തിനെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിരുന്നു. സമാന പരാതികളുമായി മറ്റ് ചില യുവതികളും രംഗത്തെത്തി. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സമീപ ദിവസങ്ങളിൽ പോക്‌സോ കേസുമെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam