പുതിയ സീസണിന് മുന്നോടിയായുള്ള പ്രീസീസൺ മത്സരങ്ങൾ ചെൽസി വിജയകരമായി പൂർത്തിയാക്കി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന സൗഹൃദ മത്സരത്തിൽ എസി മിലാനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തകർത്തത്. പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഈ വിജയം ടീമിന് വലിയ ആത്മവിശ്വാസം നൽകും.
എസി മിലാൻ താരം ആന്ദ്രേ കൂബിസിന്റെ സെൽഫ് ഗോളിലൂടെ ചെൽസി മത്സരത്തിൽ ലീഡ് നേടി. പിന്നാലെ ജോവോ പെഡ്രോ നേടിയ ഗോളോടെ ചെൽസി ലീഡ് വർധിപ്പിച്ചു. ലിയാം ഡെലാപ്പിന്റെ മികച്ച പ്രകടനമാണ് രണ്ടാം പകുതിയിൽ ചെൽസിക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. 67-ാം മിനിറ്റിലും 90-ാം മിനിറ്റിലും ഗോൾ നേടി ഡെലാപ്പ് ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
യൂസഫ് ഫൊഫാന മിലാനായി ഒരു ഗോൾ മടക്കിയെങ്കിലും ചെൽസിയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല. പുതിയ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ഓഗസ്റ്റ് 17ന് ക്രിസ്റ്റൽ പാലസാണ് ചെൽസിയുടെ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്