ഡ്യൂറൻസ് കപ്പ്: ഡയമണ്ട് ഹാർബർ എഫ്‌സിയെ തകർത്ത് മോഹൻ ബഗാൾ സൂപ്പർ ജയന്റ്‌സ് ക്വാർട്ടറിൽ

AUGUST 10, 2025, 7:59 AM

ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മോഹൻ ബഗാന്റെ പരിചയസമ്പത്തും കളത്തിലെ മികവും ഡയമണ്ട് ഹാർബറിന് വെല്ലുവിളിയായി.

ആക്രമണ ഫു്ടബോൾ കാഴ്ചവെച്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ് തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ചു. സഹലിന്റെ പാസിൽ നിന്ന് അനിരുദ്ധ് ഥാപ്പ ആദ്യ ഗോൾ നേടി. എന്നാൽ, ലൂക്കാ മയ്‌സെനിലൂടെ ഡയമണ്ട് ഹാർബർ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മക്ലാരൻ മോഹൻ ബഗാന് ലീഡ് നൽകി.

രണ്ടാം പകുതിയിൽ മോഹൻ ബഗാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഡയമണ്ട് ഹാർബർ പത്തുപേരായി ചുരുങ്ങിയപ്പോൾ ലഭിച്ച പെനാൽറ്റി ലിസ്റ്റൺ കൊളാക്കോ അനായാസം വലയിലെത്തിച്ചു. പിന്നീട് സഹലും ജേസൺ കമ്മിംഗ്‌സും നേടിയ ഗോളുകൾ മോഹൻ ബഗാന്റെ വിജയം പൂർത്തിയാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam