ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയവുമായി ന്യൂസിലൻഡ്

AUGUST 10, 2025, 3:34 AM

സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തം പേരിലാക്കി ന്യൂസിലൻഡ്. ബുലവായോ, ക്വീൻസ് സ്‌പോർട്‌സ് ക്ലബിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്‌സിനും 359 റൺസിനും ജയിച്ചതോടെയാണ് രണ്ട് മത്സരങ്ങളുടെ പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കിയത്.

ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണിത്. സ്‌കോർ, സിംബാബ്‌വെ 125 & 117, ന്യൂസിലൻഡ് 601. രണ്ടാം ഇന്നിംഗിൽ സിംബാബ്‌വെയ്ക്ക് വേണ്ടി നിക്ക് വെൽഷ് (പുറത്താവാതെ 47), ക്യാപ്ടൻ ക്രെയ്ഗ് ഇർവിൻ (17) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ന്യൂസിലൻഡിന് വേണ്ടി രചിൻ രവീന്ദ്ര (165), ഹെൻറി നിക്കോൾസ് (150), ഡെവോൺ കോൺവെ (153) എന്നിവർ സെഞ്ച്വറി സ്വന്തമാക്കി.

അതേസമയം അഞ്ച് വിക്കറ്റ് നേടിയ സകാറി ഫൗൾക്‌സാണ് രണ്ടാം ഇന്നിംഗ്‌സിൽ സിംബാബ്‌വെയെ തകർത്തത്. മാറ്റ് ഹെൻറി, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. കൃത്യമായ ഇടവേളകളിൽ സിംബാബ്‌വെയ്ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. സ്‌കോർബോർഡിൽ 11 റൺസുള്ളപ്പോൾ ഓപ്പണർമാരായ ബ്രയാൻ ബെന്നറ്റ് (0), ബ്രൻഡൻ ടെയ്‌ലർ (7) എന്നിവർ മടങ്ങി. നാലാമതെത്തിയ സീൻ വില്യംസ് (9) കൂടി മടങ്ങിയതോടെ മൂന്നിന് 24 എന്ന നിലയിലായി സിംബാബ്‌വെ. തുടർന്ന് ടെയ്‌ലർ - ഇർവിൻ സഖ്യം 25 റൺസ് കൂട്ടിചേർത്തു.

vachakam
vachakam
vachakam

ഇർവിന് പിന്നാലെ സിക്കന്ദർ റാസ (4), തഫദ്വ സിഗ (5), വിൻസെന്റ് മസെകേസ (4), ട്രവർ ഗ്വാഡു (0), ബ്ലെസിംഗ് മുസറബാനി (8), തനാക ചിവാങ്ക (9) എന്നിവർ വന്നത് പോലെ മടങ്ങി. ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി അഞ്ചും സകാറി നാലും വിക്കറ്റ് നേടിയിരുന്നു.

44 റൺസെടുത്ത ബ്രൻഡൻ ടെയ്‌ലർ മാത്രമാണ് സിംബാബ്‌വെ നിരയിൽ തിളങ്ങിയത്. സിഗ (33) റൺസ് സ്വന്തമാക്കി. വെൽഷ് (11), സീൻ വില്യംസ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. നേരത്തെ, ന്യൂസിലൻഡ് മൂന്നിന് 601 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മൂവരും സെഞ്ച്വറി നേടിയതിന് പുറമെ വിൽ യംഗ് (74), ജേക്കബ് ഡഫി (36) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam