പാരീസ് സെന്റ് ജെർമെയ്ൻ 23കാരനായ ഫ്രഞ്ച് ഗോൾകീപ്പർ ലൂക്കാസ് ഷെവലിയറെ ലില്ലെയിൽ നിന്ന് €40 ദശലക്ഷം യൂറോക്ക് 2030 വരെ കരാറിൽ ഒപ്പുവെച്ചു. ഫ്രാൻസ് ദേശീയ ടീമിന്റെ പല സ്ക്വാഡുകളിലും അംഗമായിരുന്നിട്ടും സീനിയർ അരങ്ങേറ്റം കുറിക്കാൻ ഷെവലിയർക്ക് സാധിച്ചിട്ടില്ല.
ഇത് സ്വപ്നസാക്ഷാത്കാരമാണെന്ന് യുവ ഗോൾകീപ്പർ വിശേഷിപ്പിച്ചു. റയൽ മാഡ്രിഡിനെതിരെ 1-0 ന്റെ വിജയത്തിലും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ എവേ മത്സരത്തിൽ 3-1ന്റെ വിജയത്തിലും നിർണായക പങ്ക് വഹിച്ചുകൊണ്ട് ലില്ലെയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഷെവലിയർ പിഎസ്ജിയിൽ എത്തുന്നത്.
ഇറ്റാലിയൻബ്രസീലിയൻ യുവതാരം റെനാറ്റോ മാരിൻ ഈ വേനൽക്കാലത്ത് ക്ലബ്ബിലെത്തിയതിന് ശേഷം പിഎസ്ജിയിലെത്തുന്ന രണ്ടാമത്തെ ഗോൾകീപ്പറാണ് ഷെവലിയർ. ജിയാൻലൂജി ഡൊണ്ണറുമ്മ, മത്വേയ് സഫോനോവ്, അർനൗ ടെനാസ് എന്നിവർ പിഎസ്ജിയിൽ ഉണ്ടായിരുന്നിട്ടും, സപോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാമബോസ് ഷെവലിയർക്ക് ഒന്നാം നമ്പർ ഗോൾകീപ്പറുടെ പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച ഇറ്റലിയിലെ ഉഡിനിൽ നടക്കുന്ന യൂറോപ്യൻ സൂപ്പർ കപ്പിൽ ടോട്ടൻഹാമിനെതിരെ ഷെവലിയർക്ക് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്