ജെയിംസ് മക്കാറ്റിയെ സ്വന്തമാക്കി നോട്ടിംങ്ഹാം ഫോറസ്റ്റ്

AUGUST 12, 2025, 3:52 AM

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജെയിംസ് മക്കാറ്റിയെ 20 ദശലക്ഷം പൗണ്ടിന് സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ഒരുങ്ങുന്നു. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്, ഉടൻ തന്നെ കരാർ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

22 വയസ്സുകാരനായ ഇംഗ്ലീഷ് മിഡ്ഫീൽഡർക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പെപ് ഗ്വാർഡിയോളയുടെ ദീർഘകാല പദ്ധതികളിൽ മക്കാറ്റിക്ക് വലിയ സ്ഥാനമില്ല. 35 ദശലക്ഷം പൗണ്ടിന് മുകളിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ സിറ്റി നേരത്തെ 25 ദശലക്ഷം പൗണ്ടിന്റെ ഓഫറുകൾ നിരസിച്ചിരുന്നു.എന്നാൽ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ തുടർച്ചയായ ശ്രമങ്ങളും മക്കാറ്റിയുടെ താൽപ്പര്യവും കാരണം കരാർ യാഥാർത്ഥ്യമാവുകയായിരുന്നു.

മറ്റനേകം ക്ലബ്ബുകൾക്ക് താൽപ്പര്യമുണ്ടായിരുന്നിട്ടും നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് മാറാൻ ആണ് മക്കാറ്റിയുടെ ആഗ്രഹം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam