യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ജോവോ നെവെസ് പി.എസ്.ജിക്കായി കളിക്കില്ല

AUGUST 12, 2025, 7:34 AM

യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ടോട്ടൻഹാം ഹോട്ട്‌സ്പർസിനെതിരെ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന പി.എസ്.ജിക്ക് വലിയ തിരിച്ചടി.

മധ്യനിര താരം ജോവോ നെവെസിന് സസ്‌പെൻഷൻ ലഭിച്ചതിനാൽ ഫൈനലിൽ കളിക്കില്ല. ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതാണ് ഈ വിലക്കിന് കാരണം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാർക്ക് കുക്കറെയുടെ മുടിയിൽ പിടിച്ചതിനായിരുന്നു നെവെസിന് ചുവപ്പ് കാർഡ് ലഭിച്ചത്.

ഇതേത്തുടർന്ന് രണ്ട് മത്സരങ്ങളിൽ താരത്തിന് വിലക്ക് ലഭിച്ചു. കഴിഞ്ഞ സീസണിൽ പി.എസ്.ജിക്ക് വേണ്ടി 52 മത്സരങ്ങളിൽ കളിച്ച നെവെസ്, ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. നെവെസിന്റെ അഭാവം കോച്ച് ലൂയിസ് എന്റിക്വയെ തന്ത്രങ്ങൾ മാറ്റാൻ നിർബന്ധിതനാക്കും. നെവെസിന് പകരം യുവതാരം വാറൻ സെയർഎമറിക്ക് നറുക്കുവീഴാനാണ് സാധ്യത. കാർലോസ് സോളർ, സെനി മയൂലു, റെനാറ്റോ സാഞ്ചസ് എന്നിവരെയും പി.എസ്.ജി പരിഗണിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam