തൃശൂർ: ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ചേർത്ത വോട്ടുകളാണ് ജനവിധി അട്ടിമറിച്ചതെന്ന് കെ.മുരളീധരൻ.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്ന കെ. മുരളീധരന്റെ പ്രതികരണം.
'തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കലക്ടറെ അറിയിച്ചിരുന്നു. എന്നാൽ പരാതി അവഗണിച്ചെന്നും'- കെ. മുരളീധരൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ 'തൃശൂർ വോട്ടുകൊള്ള'യുമായി ബന്ധപ്പെട്ട മീഡിയവണിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്ന കെ. മുരളീധരൻ.
പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റിൽ ക്രമക്കേടിലൂടെ ചേർത്തത് ഒമ്പത് വോട്ടുകളാണ്.
ഈ വോട്ടുകൾ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിൽ താമസിക്കുന്ന പ്രസന്ന അശോകൻ പറഞ്ഞത്. വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേർത്തു എന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്