എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ, ഓർമ്മ ഇന്റർനാഷണൽ

JUNE 17, 2025, 1:14 PM

2025 ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ORMA International (Overseas Residents Malayalee Association International) അനുശോചന യോഗം സംഘടിപ്പിച്ചു.

അഹമ്മദാബാദ് സർദാർ വല്ലഭായി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയർന്ന എയർ ഇന്ത്യ AI171 ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽഇന്ത്യൻ വംശജനായ ഒരു ബ്രിട്ടീഷ് പൗരൻ ഒഴികെ 241 പേരും മരിച്ചു. വിമാനം വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ ആകെ 265 പേർക്ക് മരണം സംഭവിച്ചു.

വളരെ ഹൃദയഭേദകമായ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് സാന്ത്വനമാകട്ടെ എന്ന പ്രാർത്ഥനയോടെ ഓർമ ഇന്റർനാഷണൽ വേദനപൂർണ്ണമായ അനുശോചന യോഗം സംഘടിപ്പിച്ചു. മനസ്സിൽ നൊമ്പരവുമായി ഒന്നിച്ചുകൂടിയ ഈ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനയുടെ നേതാക്കളും അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.

vachakam
vachakam
vachakam

ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, മുൻ പ്രസിഡന്റ് ജോർജ് നടവയൽ, പിആർഒ മെർളിൻ അഗസ്റ്റിൻ, ഓർമ്മ ടാലൻറ്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് അഫയേഴ്‌സ്  ഫോറം ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ, ഫിനാൻഷ്യൽ ഓഫീസർ ഷാജി അഗസ്റ്റിൻ, ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോളിന ചാപ്റ്റർ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (കേരള ചാപ്റ്റർ പ്രസിഡന്റ്), റെജി തോമസ് (ഷാർജ), എന്നിവർ അനുശോചനപ്രസംഗങ്ങൾ നടത്തി.

പ്രസംഗങ്ങൾക്കിടയിൽ നേതാക്കൾ ഈ ദുരന്തത്തെ ഒരു ദേശീയ ദുരന്തമായി ആഖ്യാനിച്ചു. യാത്രികർക്കായി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമായി നടപ്പിലാക്കുന്നതിനും, ഇനിയൊരിക്കലും ഇത്തരത്തിലുള്ള വലിയ വിമാന ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ അധികാരികളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കത്തക്കവിധം അതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വിമാനയാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർബന്ധമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള വൻദുരന്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, വികസനത്തോടൊപ്പം സുരക്ഷക്കും പ്രാധാന്യം കല്പിക്കേണ്ടതാണെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമല്ല, മാനുഷികവും ഉത്തരവാദിത്വപരവും ആയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ മുന്നോട്ടുവച്ചു.

vachakam
vachakam
vachakam

അപകടത്തിൽ ദുഃഖത്തിലാണ്ടിരിക്കുന്ന മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അവരുമായി ബന്ധപ്പെട്ട എല്ലാവർക്കും ഓർമ ഇന്റർനാഷണൽ ഐക്യദാർഢ്യവും ആത്മസ്വാന്തനവും ഈ അനുസ്മരണ യോഗത്തിലൂടെ അർപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam