സാഹസിക ടൂറിസം ഇഷ്ടമാണോ? പരീശീലനത്തിന് അപേക്ഷിക്കാം

JUNE 17, 2025, 12:48 AM

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ആഡ്വെൻചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ ആഡ്വെൻചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിൽ (ഏഴ് ദിവസം) പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.

കോഴ്‌സ് ഫീസ് 14,000 രൂപ + 18 ശതമാനം ജിഎസ്ടി. കിറ്റ്സിന്റെ തിരുവന്തപുരത്തുള്ള കേന്ദ്രത്തിലാണ് പരീശീലനം നടക്കുക.

vachakam
vachakam
vachakam

ജൂൺ 25 ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 21 നകം ഡയറക്ടർ, കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനതപുരം-695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: [email protected]. ഫോൺ: 8129816664.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam