രാജസ്ഥാനില്‍ വീണ്ടും മലയാളി തിളക്കം; വിഘ്നേഷ് പുത്തൂര്‍ ടീമിൽ 

DECEMBER 16, 2025, 5:47 PM

ചൈനാമാന്‍ സ്പിന്നറായ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് വിഘ്നേഷിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു വിഘ്‌നേഷ് പുത്തൂര്‍ .

കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്നേഷ് മുംബൈയിലെത്തിയത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്‍റെ താരമായിരുന്ന വിഘ്നേഷിന് പരിക്കുമൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു.

vachakam
vachakam
vachakam

എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച വിഘ്നേഷ് നാലു മത്സരങ്ങളില്‍ ആറ് വിക്കറ്റ് നേടി തിളങ്ങി.

 ചത്തീസ്ഗഡിനെതിരെ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. കേരളത്തിനായി നേരത്തെ അണ്ടര്‍ 14,19,23 ടീമുകളിൽ വിഘ്നേഷ് കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ തലത്തില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam