എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് മേധാവിത്വം വിടാതെ മാഞ്ചസ്റ്റർ സിറ്റി. മത്സരത്തിന്റെ 41-ാം മിനിറ്റിലാണ് ഹാലണ്ടിലൂടെ സിറ്റി മുന്നിലെത്തിയത്. 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. 69-ാം മിനിറ്റിൽ ഫിൽ ഫോഡെൻ ആണ് സിറ്റിക്കായി സ്‌കോർ ചെയ്ത രണ്ടാമൻ.
ജയത്തോടെ 16 മത്സരത്തിൽനിന്ന് 11 ജയം, ഒരു സമനില, നാല് തോൽവി സഹിതം 34 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 36 പോയിന്റുള്ള ആഴ്‌സണലാണ് പട്ടികയിൽ ഒന്നാമത്.
മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-3ന് പരാജയപ്പെടുത്തി ആസ്റ്റൺ വില്ല പട്ടകയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് പിന്നിൽ 33 ആണ് ആസ്റ്റൺ വില്ലയുടെ സമ്പാദ്യം.
നോട്ടിംഗ്ഹാം ഫോറസ്റ്റ് 3-0ന് ടോട്ടൻഹാം ഹോട്‌സ്പറിനെയും സഡർലൻഡ് 1-0ന് ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയും പരാജയപ്പെടുത്തി. ബ്രെന്റ്‌ഫോർഡ് ലീഡ്‌സ് യുണൈറ്റഡ് മത്സരം 1-1 സമനിലയിൽ അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
