ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബോൺമൗത്തും സമനിലയിൽ പിരിഞ്ഞു. ഓൾഡ് ട്രാഫോർഡിൽ നടന്ന ത്രില്ലർ മത്സരത്തിൽ ഇരുടീമുകളും നാല് ഗോൾ വീതം നേടി. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. 13-ാം മിനിറ്റിൽ ഡാലോട്ടിന്റെ ക്രോസിൽ നിന്ന് അമാദ് ദിയാലോയാണ് യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ 40-ാം മിനിറ്റിൽ സെമന്യോയിലൂടെ ബോൺമൗത്ത് സമനില പിടിച്ചു.
ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ബ്രൂണോ ഫെർണാണ്ടസിന്റെ കോർണർ കിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ കാസെമിറോ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ ബോൺമൗത്ത് ശക്തമായി തിരിച്ചെത്തി. രണ്ടാം പകുതി പുനഃരാരംഭിച്ച് അധികം വൈകാതെ എവാനിൽസൺ ബോൺമൗത്തിനായി സമനില നേടി. 52-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ച് ടവേർനിയർ ബോൺമൗത്തിനെ ആദ്യമായി മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ 77-ാം മിനിറ്റിൽ യുണൈറ്റഡിന് ലഭിച്ച ഫ്രീകിക്ക് കൃത്യമായി വലയിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തു.
തൊട്ടടുത്ത നിമിഷം കുഞ്ഞ്യയുടെ ഗോളിൽ യുണൈറ്റഡ് വീണ്ടും ലീഡെടുത്തു. എന്നാൽ 85-ാം മിനിറ്റിൽ ബോൺമൗത്ത് വീണ്ടും തിരിച്ചടിച്ചു. ക്രൗപിയിലൂടെയാണ് ബോൺമൗത്ത് സമനില നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
