ഈ താരത്തെ ടീമിലെടുക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് കൃഷ്ണമാചാരി ശ്രീകാന്ത്

DECEMBER 14, 2025, 4:42 PM

ഐ.പി.എൽ മിനി താര ലേലത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം ടീമുകൾ റിലീസ് റിട്ടൻഷൻ ലിസ്റ്റുകൾ പുറത്ത് വിട്ടു കഴിഞ്ഞു.

ലേലത്തിന് മുമ്പേ ചില വമ്പൻ ട്രേഡുകളും നടന്നു. രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയതാണ് അതിൽ ഏറ്റവും വലുത്.

ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്‌സിനോട് മറ്റൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ന്യൂസിലാന്റ് ഓൾറൗണ്ടർ മിഷേൽ ബ്രേസ് വെല്ലിനെ ടീമിലെടുക്കാനാണ് ശ്രീകാന്ത് ആവശ്യപ്പെടുന്നത്. അദ്ദേഹത്തെ ആരും വിലകുറച്ച് കാണരുത് എന്ന് ശ്രീകാന്ത് പറഞ്ഞു.

vachakam
vachakam
vachakam

സി.എസ്.കെക്ക് ഇപ്പോൾ തന്നെ മികച്ചൊരു ബാറ്റിങ് ലൈനപ്പുണ്ട്. ഗെയ്ക്വാദ്, സഞ്ജു, ആയുഷ് മാത്രെ, ഉർവിൽ പട്ടേൽ അങ്ങനെ പലരും. ഞാൻ സി.എസ്.കെ മാനേജ്‌മെന്റിൽ ഉണ്ടായിരുന്നെങ്കിൽ മിഷേൽ ബ്രേസ്‌വെല്ലിനെ ടീമിലെടുത്തേനെ. എല്ലാവരും അയാളെ വിലകുറച്ച് കാണുന്നുണ്ട്. ഹൈദരാബാദിൽ ഇന്ത്യക്കെതിരെ സെഞ്ച്വറിയടിച്ചയാളാണ് അയാൾ. നന്നായി ഓഫ് സ്പിൻ എറിയുകയും ചെയ്യും. നല്ലൊരു ഫിനിഷറുമാണ് ' ശ്രീകാന്ത് പറഞ്ഞു.

ലിവിങ്സ്റ്റണെ ടീമിലെടുക്കാനാണ് എല്ലാവരും പറയുന്നത്. എന്നാൽ ബ്രേസ്‌വെല്ലായിരിക്കും അതിനേക്കാൾ മികച്ച ഓപ്ഷൻ. ധോണിക്ക് അയാളെ മികച്ചൊരു ഓൾ റൗണ്ടറായി വളർത്തിക്കൊണ്ടു വരാൻ സാധിക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam