ഇന്ത്യ-യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; കരാര്‍ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി മോദി

MAY 6, 2025, 9:37 AM

ന്യൂഡെല്‍ഹി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാപാര കരാറിലെത്തി ഇന്ത്യയും യുകെയും. 'അഭിലാഷകരവും പരസ്പരം പ്രയോജനകരവുമായ' ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ എത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാര്‍ നാഴികക്കല്ലാണെന്നും മോദി പറഞ്ഞു. 

2022 ഒക്ടോബറോടെ സ്വതന്ത്ര വ്യാപാര കരാറില്‍ എത്താനാണ് പ്രധാനമന്ത്രി മോദിയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ലക്ഷ്യമിട്ടിരുന്നത്. അതിനുശേഷം, മദ്യത്തിനും വാഹനങ്ങള്‍ക്കും മേലുള്ള താരിഫ്, യുകെയിലെ രാഷ്ട്രീയ പ്രക്ഷുബ്ധത എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചകളെ ബാധിച്ചു.

'ഈ കരാര്‍ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ആഴത്തിലാക്കുകയും നമ്മുടെ രണ്ട് സമ്പദ്വ്യവസ്ഥകളിലെയും വ്യാപാരം, നിക്ഷേപം, വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, നവീകരണം എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി സ്റ്റാര്‍മറെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മോദി പറഞ്ഞു.

vachakam
vachakam
vachakam

'ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകളുമായുള്ള സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതും വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതും ശക്തവും സുരക്ഷിതവുമായ ഒരു സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിനുള്ള യുകെയുടെ മാറ്റത്തിനായുള്ള പദ്ധതിയുടെ ഭാഗമാണ്' കരാറെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിക്കുന്നതിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞയാഴ്ച യുകെയിലേക്ക് നടത്തിയ രണ്ട് തുടര്‍ച്ചയായ സന്ദര്‍ശനങ്ങളെ തുടര്‍ന്നാണ് വ്യാപാര ചര്‍ച്ചകളില്‍ വഴിത്തിരിവ് ഉണ്ടായത്.

യുകെ സര്‍ക്കാരിന്റെ ഏറ്റവും പുതിയ വ്യാപാര ഡാറ്റ അനുസരിച്ച്, 2024 നാലാം പാദത്തിന്റെ അവസാനം വരെയുള്ള നാല് പാദങ്ങളില്‍ ഇന്ത്യ ബ്രിട്ടന്റെ 11-ാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു. കൂടാതെ മൊത്തം യുകെ വ്യാപാരത്തിന്റെ 2.4% ഇന്ത്യയുമായി ആയിരുന്നു. 2024 ലെ നാലാം പാദത്തിന്റെ അവസാനം വരെയുള്ള നാല് പാദങ്ങളിലായി ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ വ്യാപാരം 42.6 ബില്യണ്‍ പൗണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam