പഹല്‍ഗാം ഭീകരാക്രമണം: ഒഐസി പ്രസ്താവന അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമെന്ന് ഇന്ത്യ

MAY 6, 2025, 1:42 PM

ന്യൂഡെല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒഐസി) പ്രസ്താവനയെ ശക്തമായി വിമര്ശിച്ച് ഇന്ത്യ. ഒഐസിയുടെ പ്രസ്താവന അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനായി പാകിസ്ഥാന്‍ ഒഐസിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നതായി തോന്നിക്കുന്ന ഒരു പ്രസ്താവനയാണ് ന്യൂയോര്‍ക്കില്‍ ഒഐസി ഗ്രൂപ്പ് പുറത്തിറക്കിയത്.

'പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെയും അതിന്റെ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുടെയും വസ്തുതകള്‍ അംഗീകരിക്കാതെ, പാകിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരം പുറപ്പെടുവിച്ച ഒഐസി പ്രസ്താവന അസംബന്ധമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യമായ പാകിസ്ഥാന്‍, തങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ ഒഐസി ഗ്രൂപ്പിനെ കൃത്രിമമായി വഴിതെറ്റിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒഐസിയുടെ ഇടപെടല്‍ ഞങ്ങള്‍ നിരസിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

തിങ്കളാഴ്ച, ന്യൂയോര്‍ക്കിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ദക്ഷിണേഷ്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷത്തില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കി. ഇന്ത്യ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ന്യൂഡെല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ ഘടകമെന്ന് പ്രസ്താവനയില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam