പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കടുത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്ഥാന്റെ ഒൻപത് സൈനിക ക്യാമ്പുകൾ ഇന്ത്യ തകർത്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായാണ് മിസൈൽ ആക്രമണം.
പാകിസ്ഥാൻ,പാക് അധീന കാശ്മീർ എന്നിവിടങ്ങളിലെ 9 ക്യാമ്പുകൾ ആണ് തകർത്തത്. കോട്ലി, ബഹാവൽപൂർ, മുസാഫറാബാദ് എന്നിവിടങ്ങളിൽ ആണ് ആക്രമണം.നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം എക്സിൽ കുറിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് പ്രതിരോധ മന്ത്രാലയവയും അറിയിച്ചു.
അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാൻ രംഗത്ത് വന്നിട്ടുണ്ട്.ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും 12പേർക്ക് പരിക്ക് പറ്റിയതായും പാകിസ്ഥാൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ലാഹോർ സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്