ദില്ലി: പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. വന്‍ സ്ഫോടനം സൃഷ്ടിക്കാൻ ശേഷിയുള്ള ആയുധ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐ ഇ ഡികളുമാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പാക്കിസ്ഥാനിലെ ഐ എസ് ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് എല്ലാം നിര്‍ദേശം നല്‍കിയിരുന്നു. ഇവിടങ്ങളിൽ പരിശോധനകളെല്ലാം ശക്തമാക്കിയിരുന്നു.
കേന്ദ്രസേനയും പഞ്ചാബ് പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനമേഖലയിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.
പഞ്ചാബിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്സീപ്പര് സെല്ലുകളെ സജീവമാക്കുന്നത് വേണ്ടി നടത്തിയ ഓപ്പറേഷന്റെ ഭാഗമായിട്ടാണ് ഈ ആയുധ ശേഖരം പഞ്ചാബിൽ നിന്ന് പിടികൂടിയത് എന്നാണ് പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്