കറാച്ചി തുറമുഖത്ത് തുര്‍ക്കി നാവികസേന കപ്പല്‍; അതിര്‍ത്തിയില്‍ ജാഗ്രത വര്‍ധിപ്പിച്ച് ഇന്ത്യന്‍ സൈന്യം

MAY 4, 2025, 10:29 PM

ന്യൂഡല്‍ഹി: തുര്‍ക്കി നാവിക സേന കപ്പല്‍ കറാച്ചി തുറമുഖത്ത് എത്തി. സൗഹാര്‍ദ സന്ദര്‍ശനമെന്നാണ് പാകിസ്ഥാന്‍ വിശദീകരണം. പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം.

പാകിസ്ഥാന്‍ സൈനിക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. സൈന്യം ബങ്കറുകള്‍ സജജമാക്കി. വ്യോമസേന സൈനികശേഷി വര്‍ധിപ്പിച്ചു. റഷ്യന്‍ നിര്‍മിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എയര്‍ ചീഫ് മാര്‍ഷല്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. ജപ്പാന്‍ പ്രതിരോധ മന്ത്രിയുമായി രാജനാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. പഹല്‍ഗാം ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായി തിരിച്ചടി നല്‍കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. വനമേഖലകളില്‍ അടക്കം സൈന്യം സുരക്ഷ ശക്തമാക്കി. ആക്രമണത്തിന് തിരിച്ചടി നല്‍കുക എന്നത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്ന് രാജനാഥ് സിംഗ് പറഞ്ഞു.

കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. നിയന്ത്രണ രേഖയിലെ പ്രകോപനത്തിനും സേന തിരിച്ചടി നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam