ന്യൂഡെല്‍ഹി: ഇന്ത്യയെ വേദനിപ്പിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് സൈന്യത്തോടൊപ്പം ചേര്‍ന്ന് ഉചിതമായ മറുപടി നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
'പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു,' ഞായറാഴ്ച ഡെല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സിംഗ് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍മാരെ മാത്രമല്ല തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരുന്ന് ഈ ഹീനകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരെയും പുറത്തു കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
'നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന നൈതികതയും സ്ഥിരോത്സാഹവും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്