ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാംബാണില്‍ സൈനിക വാഹനം റോഡില്‍ നിന്ന് തെന്നിമാറി 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയപാത 44 വഴി പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന സൈനിക ട്രക്കാണ് മറിഞ്ഞത്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മ പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്.
ശിപായിമാരായ അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ മലയിടുക്കില്‍ നിന്ന് കണ്ടെടുത്തു. വാഹനം പൂര്‍ണമായി തകര്‍ന്നു.
സൈന്യം, പോലീസ്, എസ്ഡിആര്‍എഫ്, ദ്രുത പ്രതികരണ സംഘം, പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്ന് സൈനികരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്