രക്ഷപ്പെടാനായി നദിയിലേക്ക് ചാടി; ജമ്മു കശ്മീരിൽ ഭീകര ബന്ധമുള്ള യുവാവ് മരിച്ചു

MAY 4, 2025, 10:24 PM

കാശ്മീർ : പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ തീവ്രവാദ ബന്ധമുള്ള  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

 മരിച്ചയാൾ കുൽഗാം സ്വദേശിയായ ഇംതിയാസ് അഹമ്മദ് മാഗ്രെ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ മൃതദേഹം നദിയിൽ നിന്നാണ് കണ്ടെത്തിയത്. 

പാകിസ്ഥാൻ ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാൻ ഇയാൾ നദിയിലേക്ക് ചാടിയതായി പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

ഏപ്രിൽ 23 ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ഒളിത്താവളം സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത് എന്നും പോലീസ്.ഒരു ഒളിത്താവളം നേരത്തെ ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. 

ഇവിടെ നിന്ന് ആയുധങ്ങള്‍ അടക്കം പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി നദിയിലേക്ക് ചാടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam