മുംബയ് ഇന്ത്യൻസ് മുഖ്യ പരിശീലകനായ മഹേല ജയവർധനെ രോഹിത് ശർമ്മ ഈ വർഷം ആദ്യം ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിനു ശേഷം ഒരു ചെറിയ പരുക്കുമായാണ് കളിക്കുന്നതെന്ന് സ്ഥിരീകരിച്ചു. ഈ പരിക്ക് കാരണമാണ് രോഹിത് മിക്ക കളിയിലും ഇംപാക്ട് പ്ലയറായി കളിക്കുന്നതെന്ന് കോച്ച് പറഞ്ഞു.
ഭൂരിഭാഗം മത്സരങ്ങളിലും ഇംപാക്ട് സബ്ബായാണ് രോഹിത് കളിച്ചത്. ഫീൽഡിങ്ങിനായി താരം ഇറങ്ങിയത് ചുരുങ്ങിയ മത്സരങ്ങളിൽ മാത്രമാണ്. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യ പരിശീലകൻ മഹേല ജയവർധനെ. സീസണിന്റെ തുടക്കത്തിലെടുത്ത തീരുമാനമായിരുന്നില്ല അതെന്നും ജയവർധനെ വ്യക്തമാക്കി.
ചില മത്സരങ്ങളിൽ രോഹിത് ഫീൽഡിങ്ങിനിറങ്ങിയിരുന്നു. ടീം പരിശോധിക്കുകയാണെങ്കിൽ കൂടുതൽ താരങ്ങളും ഒന്നിലധികം റോളുകൾ വഹിക്കുന്നുണ്ട്. ഭൂരിഭാഗം പേരും ബൗൾ ചെയ്യുന്നുണ്ട്. ചില മൈതാനങ്ങളിൽ ബൗണ്ടറികളിൽ വേഗതയോടെ ഓടാൻ കഴിയുന്ന താരങ്ങളുണ്ടാകണം. അത് പരിഗണിക്കപ്പെട്ടിട്ടുണ്ട്. ചാമ്പ്യൻസ്‌ട്രോഫിയിൽ ചെറിയ പരുക്ക് രോഹിതിന് പറ്റിയിരുന്നു. അതുകൊണ്ട് തന്നെ രോഹിതിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തി, ജയവർധനെ വ്യക്തമാക്കി.
മൈതാനത്തുണ്ടെങ്കിലും ഇല്ലെങ്കിലും രോഹിത് തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. നിങ്ങൾ നോക്കിയാൽ തന്നെ അറിയാനാകും. രോഹിത് വലിയ ഇടപെടലുകൾ നടത്തുന്നുണ്ട്. ടൈം ഔട്ടിന്റെ സമയത്ത് അദ്ദേഹം മൈതാനത്ത് എത്തുന്നുണ്ട്. നമുക്ക് ലഭ്യമായ എല്ലാ ബൗളർമാരും കളത്തിലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരുപാട് സീനിയർ താരങ്ങളും നിലനിൽക്കുന്നു. അതുകൊണ്ട് ടീം തിരഞ്ഞെടുപ്പും അൽപ്പം ബുദ്ധിമുട്ടുള്ള ഒന്നാണ്, ജയവർധനെ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്