ഗ്ലെൻ മാക്‌സ്‌വെല്ലിന് പകരം മിച്ചൽ ഓവൻ പഞ്ചാബ് കിംഗ്‌സിൽ

MAY 6, 2025, 3:54 AM

ഐപിഎല്ലിൽ പരിക്കേറ്റ് പുറത്തായ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമി താരമായ ഓസ്‌ട്രേലിയയുടെ മിച്ചൽ ഓവനാണ് മാക്‌സ്‌വെല്ലിന്റെ പകരക്കാരനായി ടീമിലെത്തുന്നത്. ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ ടോപ് സ്‌കോററും പെഷവാർ സാൽമിയിൽ ബാബർ അസമിന്റെ സഹതാരവുമാണ് മിച്ചൽ ഓവൻ.

മൂന്ന് കോടി രൂപക്കാണ് ഓവനെ പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചത്. ഈ സീസണിൽ മോശം ഫോമിലായിരുന്ന ഗ്ലെൻ മാക്‌സ്‌വെൽ വിരലിനേറ്റ പരിക്കിനെത്തുടർന്നാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായത്. ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹറിക്കേൻസിനായി കളിച്ച ഓവൻ 200ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 452 റൺസടിച്ചാണ് ടോപ് സ്‌കോററായത്. കരിയറിൽ ഇതുവരെ 34 ടി20 മത്സരങ്ങളിൽ കളിച്ച ഓവൻ രണ്ട് സെഞ്ചുറി അടക്കം 646 റൺസും 10 വിക്കറ്റും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

നേരത്തെ ദക്ഷിണാഫ്രിക്കൻ പേസർ കോർബിൻ ബോഷ് പിഎഎസ്എൽ കരാർ ലംഘിച്ച്് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെത്തിയതോടെ പകരക്കാരനായാണ് ഓവൻ പെഷവാർ സാൽമിയിലെത്തിയത്. ഇപ്പോൾ ഓവനും ഐപിഎല്ലിലേക്ക് കൂടുമാറുന്നത് പെഷവാർ സാൽമിയ്ക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ പിഎസ്എൽ മത്സരങ്ങൾ പൂർത്തിയാക്കിയശേഷമെ ഓവൻ പഞ്ചാബ് കിംഗ്‌സിനൊപ്പം ചേരൂ എന്നും സൂചനയുണ്ട്. പാക്കിസ്ഥാൻ സൂപ്പർ ലീഗീൽ ഏഴ് കളികളിൽ മൂന്ന് ജയവും നാലു തോൽവിയുമായി പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പെഷവാർ സാൽമി.

വലം കൈയൻ ബാറ്ററും മീഡിയം പേസറുമായ ഓവൻ പെഷവാർ സൽമിക്കായി ഈ സീസണിൽ 200ലേറെ റൺസും രണ്ട് വിക്കറ്റും നേടി. ഈ വർഷം ബിഗ് ബാഷ് ലീഗിൽ രണ്ട് സെഞ്ചുറി നേടിയതോടെയാണ് ഓവൻ ശ്രദ്ധിക്കപ്പെട്ടത്. സിഡ്‌നി തണ്ടേഴ്‌സിനെതിരെ 64 പന്തിൽ 101 റൺസും ഫൈനലിൽ സിഡ്‌നി തണ്ടേഴ്‌സിനെതിരെ തന്നെ 42 പന്തിൽ 108 റൺസും ഓവൻ നേടിയിരുന്നു. എന്നാൽ ഐപിഎൽ മെഗാ താരലേലത്തിൽ ഓവനെ ആരും ടീമിലെടുത്തിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam