ജോർഗ ജീസസിനെ പുറത്താക്കി അൽ ഹിലാൽ

MAY 3, 2025, 4:29 AM

ബ്രസീൽ ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജോർഗെ ജീസസിനെ അൽഹിലാൽ പുറത്താക്കി. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സൗദി ടീമായ അൽഅഹ്‌ലിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 3-1ന്റെ തോൽവി ടീമിന് തിരിച്ചടിയായി.

സൗദി പ്രോ ലീഗ് ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ ക്ലബ്ബിന് നേടിക്കൊടുത്ത 70കാരനായ പരിശീലകനെ വ്യാഴാഴ്ച ക്ലബ് പുറത്താക്കി. നേരത്തെ 2018 മുതൽ 2019 വരെ അൽഹിലാലിനെ പരിശീലിപ്പിക്കുകയും പിന്നീട് ഫ്‌ളെമെംഗോയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത ജീസസിനെ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (സി.ബി.എഫ്) ഇപ്പോഴും റയൽ മാഡ്രിഡിന്റെ കാർലോ അഞ്ചലോട്ടിയെ ആണ് പ്രഥമ ലക്ഷ്യമായി കാണുന്നത്. ആഞ്ചലോട്ടിയുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ സി.ബി.എഫ് ജീസസിനെ പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam