'ക്രിക്കറ്റിൽ ഇനി നിനക്ക് എന്ത് തെളിയിക്കാനാണ് ബാക്കിയുള്ളതെന്ന്' ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം.എസ്. ധോണിയോട് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്.
2025 ഐ.പി.എൽ അവസാനിച്ചതിനുശേഷം ധോണിയോട് വിരമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ധോണി ഐ.പി.എല്ലിന്റെയും ലോക ക്രിക്കറ്റിന്റെയും ഒരു ഐക്കണാണെന്നും അദ്ദേഹത്തിന് ഇനി ഒന്നും തെളിയിക്കാനില്ലെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.
സി.എസ്.കെയുടെ സ്ഥിരം നായകൻ ഋതുരാജ് ഗെയ്ക്‌വാദിന് കൈമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ധോണി ചെന്നൈയെ ഈ സീസണിൽ നയിക്കുക ആയിരുന്നു.
'കളിയിൽ എം.എസ്. ധോണിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷേ, അടുത്ത വർഷം അദ്ദേഹം കളിക്കരുത്. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു എം.എസ്. നിങ്ങൾ ഒരു ചാമ്പ്യനും ഐക്കണുമാണ്,' ഗിൽക്രിസ്റ്റ് പറഞ്ഞു.
അതേസമയം ഇന്നലെ പഞ്ചാബിനെതിരെയും തോറ്റ് ഇനി അടുത്ത സീസണിൽ നോക്കാമെന്ന അവസ്ഥയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ധോണി ക്യാപ്ടൻസി ഏറ്റെടുത്തിട്ടും കാര്യമായ മുന്നേറ്റം നടത്താൻ ഈ വർഷം സി.എസ്.കെയ്ക്ക് സാധിച്ചില്ല. ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ പോലും അവർക്ക് എതിരാളികൾക്കെതിരെ മികച്ച പോരാട്ടം നടത്താൻ കഴിയുന്നില്ല. ഇന്നലെ നാല് വിക്കറ്റിനാണ് പഞ്ചാബിനോട് സി.എസ്.കെ തോറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്