ഓറഞ്ച് ക്യാപ് പോരാട്ടം; സായിയെ മറികടന്ന് സൂര്യകുമാർ യാദവ് ഒന്നാമത്

MAY 1, 2025, 11:04 PM

ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺവേട്ടക്കാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി സൂര്യകുമാർ യാദവ്.

രാജസ്ഥാൻ റോയൽസിനെതിരെ 23 പന്തിൽ പുറത്താകാതെ 48 റൺസ് നേടിയാണ് സൂര്യ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

സീസണിൽ‌ 11 മത്സരങ്ങൾ പിന്നിടുമ്പോൾ 467 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ​ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശൻ 456 റൺസാണ് നേടിയത്.

vachakam
vachakam
vachakam

റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിയാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമൻ. 10 മത്സരങ്ങളിൽ നിന്ന് 443 റൺസാണ് വിരാട് നേടിയിരിക്കുന്നത്.

11 മത്സരങ്ങളിൽ നിന്നായി 426 റൺസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാളാണ് പട്ടികയിൽ നാലാമത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam