യൂറോപ്പാ കോഫറൻസ് ലീഗ് ആദ്യപാദ സെമിഫൈനലിൽ റയൽ ബെറ്റിസിന് ജയം

MAY 2, 2025, 9:30 AM

യൂറോപ്പാ കോൺഫറൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ ബെറ്റിസ് ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയെ 2-1ന് തോൽപ്പിച്ചു.

കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ സ്പാനിഷ് ടീം ലീഡ് നേടി. സെഡ്രിക് ബകംബു നൽകിയ പാസിൽ നിന്ന് അബ്ദെസ്സമദ് എസ്സാൽസൗലി തൊടുത്ത ശക്തമായ ഷോട്ട് ക്രോസ്ബാറിന് താഴെ തട്ടി വലയിൽ കയറി. പന്ത് പുറത്തേക്ക് തെറിച്ചെങ്കിലും വാർ ഗോൾ അനുവദിച്ചു.

രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ ആന്റണി ബോക്‌സിനു പുറത്തു നിന്നുമെടുത്ത ഗംഭീരമായൊരു ഹാഫ്‌വോളിയിലൂടെ ബെറ്റിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 

vachakam
vachakam
vachakam

തുടർച്ചയായി മൂന്നാം തവണയും കോൺഫറൻസ് ലീഗ് ഫൈനൽ ലക്ഷ്യമിടുന്ന ഫിയോറെന്റീന 73-ാം മിനിറ്റിൽ തിരിച്ചടിച്ചു. ലൂക്കാ റാനിയേരി ക്ലോസ് റേഞ്ചിൽ നിന്ന് പന്ത് വലയിലെത്തിച്ചു.

അടുത്ത വ്യാഴാഴ്ച ഫ്‌ളോറൻസിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഫിയോറെന്റീനയ്ക്ക് ഈ നേരിയ ലീഡ് മറികടക്കേണ്ടതുണ്ട്. ഈ മത്സരത്തിലെ വിജയികൾ മെയ് 28ന് വ്രോക്ലാവിൽ നടക്കുന്ന ഫൈനലിൽ ഡ്യൂർഗാർഡൻ അല്ലെങ്കിൽ ചെൽസിയെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam