ഐ.പി.എൽ 2025 സീസണിൽ ഉയർന്നുവന്ന പുത്തൻ താരോദയമാണ് മലയാളി താരം വിഘ്‌നേഷ് പുത്തൂർ. ആദ്യ മത്സരത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ നേടി അരങ്ങേറ്റത്തിൽ തന്നെ തന്റെ പ്രതിഭയുടെ മിന്നലാട്ടം കാണിച്ച വിഘ്‌നേഷ് പുത്തൂർ.
മുംബൈ ഇന്ത്യൻസിനായി കളിച്ച അഞ്ചു മത്സരങ്ങളിലായി നിന്ന് 9 റൺസ് ഇക്കോണമിയിൽ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്. പരുക്ക് കാരണമാണ് താരം ഐ.പി.എല്ലിൽ നിന്ന് റൂൾഡ് ഔട്ട് ആയത്. വിഘ്‌നേഷ് പുത്തൂരിന് പകരമായി ലെഗ് സ്പിന്നർ രഘു ശർമ്മയെ മുംബൈ ഇന്ത്യൻസ് ഒപ്പു വെച്ചിട്ടുണ്ട്.
ജലന്ധറിൽ നിന്നുള്ള താരമായ രഘു ശർമ്മ പഞ്ചാബിനും പുതുച്ചേരിക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. മുപ്പത്തിയൊന്ന് വയസുകാരനായ രഘു ശർമ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 11 മത്സരങ്ങളിൽ നിന്നായി 57 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ആർ.എ.പി.പി ലിസ്റ്റിൽ നിന്ന് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ശർമ്മക്ക് ഐ.പി.എല്ലിൽ കളിക്കാൻ ലഭിക്കുന്ന ആദ്യ അവസരമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്