കേരള ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് വിലക്കിയതിൽ പ്രതികരണവുമായി മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. താൻ ഒരു കാര്യം മാത്രമേ ചെയ്തിട്ടുള്ളൂ, കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു. മറ്റൊരു കാര്യത്തിലും ഞാൻ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സംസാരിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു.
'കേരള ക്രിക്കറ്റ് അസോസിയേഷൻ എനിക്ക് മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതായി ഞാൻ കേട്ടു. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. ഞാൻ ഒരു കാര്യം മാത്രമേ ചെയ്തിട്ടുള്ളൂ, കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു.
മറ്റൊരു കാര്യത്തിലും ഞാൻ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സംസാരിച്ചിട്ടില്ല. കേരള താരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കില്‍ അത് കൂടുതല്‍ നന്നാകുമായിരുന്നു. അത്രമാത്രമാണ് ഞാന്‍ പറഞ്ഞത്.’ ശ്രീശാന്ത് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
‘ടിനു യോഹന്നാന്‍ കുറച്ചുകാലമായി കേരള ടീമിനൊപ്പമുണ്ട്. ടിനുച്ചേട്ടനേപ്പോലുള്ളവര്‍ അസോസിയേഷനില്‍ വന്നാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്ന് പറഞ്ഞിരുന്നു. അസോസിയേഷനിലുള്ളവര്‍ എന്തുകൊണ്ടാണ് അത് വളച്ചൊടിക്കുന്നത്.
എന്തുകൊണ്ടാണ് എന്നെ ലക്ഷ്യം വെയ്ക്കുന്നത്. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാന്‍ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല.’ ശ്രീശാന്ത് പരിഹസിച്ചു.
‘ഇതിനെല്ലാം പിന്നില്‍ എന്താണെന്ന് എനിക്ക് അറിയില്ല. അതെല്ലാം ക്രിക്കറ്റ് ആരാധകര്‍ തീരുമാനിക്കട്ടെ. സഞ്ജുവിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കളിക്കുന്ന ഏതു ക്രിക്കറ്റ് താരത്തെയും തുടര്‍ന്നും പിന്തുണയ്ക്കും.’ ശ്രീശാന്ത് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്