യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ബാഴ്‌സലോണയും ഇന്റർ മിലാനും സമനില (3-3)യിൽ പിരിഞ്ഞു. ആദ്യാവസാനം ആവേശം നിറഞ്ഞതായിരുന്നു സ്പാനിഷ് കരുത്തരായ എഫ്‌സി ബാഴ്‌സലോണയും ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും തമ്മിലുള്ള മത്സരം.
മത്സരത്തിന്റെ തുടക്കത്തിൽ ഇന്റർ മിലാൻ ആധിപത്യം പുലർത്തിയിരുന്നു. മാർക്കസ് തുറാമിന്റെയും ഡെൻസൽ ഡംഫ്രൈസിന്റെയും മികച്ച പ്രകടനത്തിലൂടെ ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ ഇന്റർ മിലാൻ രണ്ട് ഗോളുകളുടെ ലീഡ് നേടി.
ഇന്റർ മിലാന്റെ മാർക്കസ് തുറാം ആണ് ആദ്യം ഗോൾ നേടിയത്. 21-ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് നേടിയ ഗോൾ ഇന്റർമിലാന്റെ ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോളുകൾ വീണതോടെ ഉണർന്നു കളിച്ച ബാഴ്‌സയ്ക്കു വേണ്ടി 24-ാം മിനിറ്റിൽ ലാമിൻ യാമലിലൂടെ ആദ്യം ഗോൾ നേടി. ആദ്യപാദം അവസാനിക്കുന്നതിന് മുൻപ് റാഫിഞ്ഞയുടെ പാസിൽ നിന്ന് ഫെറാൻ ടോറസ് ഗോൾ നേടി സമനില പിടിച്ചു. സ്‌കോർ (2-2).
63-ാം മിനിറ്റിൽ ഡംഫ്രീസ് വീണ്ടും ഗോളടിച്ചതോടെ ഇന്റർമിലാൻ ലീഡ് തിരിച്ചുപിടിച്ചു. 65-ാം മിനിറ്റിൽ റാഫിഞ്ഞയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി ഇന്റർ മിലാൻ ഗോൾകീപ്പർ യാൻ സോമ്മറിന് മേൽ തട്ടി വലയിലേക്ക് കയറിയതോടെ സെൽഫ് ഗോളിലൂടെ ബാഴ്‌സലോണയ്ക്ക് വീണ്ടും സമനില നേടിക്കൊടുത്തു.
ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്താണ് ബാഴ്‌സലോണ സെമി ഫൈനലിലേക്ക് മുന്നേറിയത്. ബയേൺ മ്യൂണിക്കിനെ മറികടന്നായിരുന്നു ഇന്റർമിലാന്റെ വരവ്. ഇന്റർ മിലാനെതിരെ ഇതിന് മുൻപ് കളിച്ച 11 മത്സരങ്ങളിൽ ആറിലും ബാഴ്‌സയക്കായിരുന്നു ജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്