സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത് ഗുജറാത്ത് രണ്ടാം സ്ഥാനത്ത്

MAY 2, 2025, 11:01 PM

അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 38 റൺസിന്റെ ജയം നേടി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫിലേക്ക് വളരെയടുത്തു. സ്വന്തം തട്ടകത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 224  റൺസ് എന്ന വമ്പൻ ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ സൺറൈസേഴ്‌സ് ഹൈദാരാബാദിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസേ നേടാനായുള്ളൂ. 

ഒരുഘട്ടത്തിൽ വിജയപ്രതീക്ഷയുയർത്തിയെങ്കിലും പിന്നീട് ഗുജറാത്ത് ബൗളർമാർ പിടിമുറുക്കി. 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് കൂടുതൽ മികച്ച് നിന്നത്. പർപ്പിൾക്യാപ്പും അദ്ദേഹത്തിന് നേടാനായി. സിറാജും 2 വിക്കറ്റ് നേടി. 41 പന്തിൽ 74 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ഹെന്റിച്ച് ക്ലാസ്സൻ (23), നിതീഷ് കുമാർ റെഡ്ഡി(പുറത്താകാതെ 21), ട്രാവിസ് ഹെഡ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ക്യാപ്ടൻ ശുഭ്മാൻ ഗിൽ (38 പന്തിൽ 76), ജോസ് ബട്ട്ലർ (37 പന്തിൽ 64) എന്നിവർ അർദ്ധ സെഞ്ച്വറി നേടി ഗുജറാത്ത് ഇന്നിംഗ്സിൽ തിളങ്ങിയത്. 23 പന്തിൽ 48 റൺസ് നേടിയ ഓപ്പണർ സായി സുദർശനും മികച്ച പ്രകടനം കാഴ്ചവച്ചു. വാഷിംഗ്ടൺ സുന്ദർ (21) ഭേദപ്പെട്ട പ്രകടനം നടത്തി. വീണുകിട്ടിയ ഒരാഴ്ചത്തെ അവധി മാലിദ്വീപിൽ പോയി ആഘോഷിച്ച ശേഷം തിരിച്ചെത്തിയ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച ബാറ്റിംഗാണ് ഗുജറാത്ത് പുറത്തെടുത്തത്.

vachakam
vachakam
vachakam

മുഹമ്മദ് ഷമി എറിഞ്ഞ മൂന്നാം ഓവറിൽ അഞ്ച് ഫോറുകൾ നേടി സുദർശൻ നയം വ്യക്തമാക്കി.
അടുത്ത ഓവറിൽ ഹൈദരാബാദ് ക്യാപ്ടൻ കമ്മിൻസിന്റെ ആദ്യ രണ്ട് പന്തുകളും ഗിൽ ബൗണ്ടറി കടത്തി. 4 ഓവറിൽ ഗുജറാത്ത് 50 കടന്നു. പവർപ്ലേയിൽ ഗുജറാത്ത് നേടിയത് വിക്കറ്റ് നഷ്ടമില്ലാതെ 82 റൺസാണ്. 

സൺറൈസേഴ്സ് ബൗളർമാർ വഴങ്ങിയത് 13 ഫോറും 2 സിക്‌സും. പവർപ്ലേയ്ക്ക് ശേഷം തൊട്ടടുത്ത ഓവറിൽ സ്പിന്നർ സീഷൻ അൻസാരിയെക്കൊണ്ടുവന്ന് കമ്മിൻസ് കൂട്ട് കെട്ട് പൊളിച്ചു. സായിയെ വിക്കറ്റ് കീപ്പർ ക്ലാസ്സന്റെ കൈയിൽ എത്തിച്ചാണ് സീഷൻ ഹൈദരാബാദിന് ബ്രേക്ക് ത്രൂനൽകിയത്. 

41 പന്തിൽ 87 റൺസിന്റെ കൂട്ടുകെട്ടാണ് ഗില്ലും സുദർശനും ഉണ്ടാക്കിയത്. തുടർന്നെത്തിയ ബട്ട്ലറും ഗില്ലിനൊപ്പം പിടിച്ചു നിന്നതോടെ ഗുജറാത്ത് സ്‌കോറിംഗ് അനായാസമായി തുടർന്നു. ബട്ട്ലർ ഗില്ലിനൊപ്പം 37 പന്തിൽ 62 റൺസിന്റെയും തുടർന്ന് സുന്ദറിനൊപ്പം 34 പന്തിൽ 57 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറിൽ സുന്ദറിനേയും, രാഹുൽ തെവാത്തിയയേയും (6), റാഷദ് ഖാനേയും (0) ജയദേവ് ഉനദ്കട് പുറത്താക്കി.

vachakam
vachakam
vachakam

ട്വന്റി20യിൽ ഏറ്റവും വേഗം 2000 റൺസ് തികയക്കുന്ന രണ്ടാമത്തെ താരമായി സായി സുദർശൻ. 54 ഇന്നിംഗ്‌സുകളിൽ നിന്നാണ് സായി 2000 കടന്നത്. ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. പ്രസിദ്ധ് കൃഷ്ണ ട്വന്റി20യിൽ 100വിക്കറ്റ് തികച്ചു. 4000 ഐ.പി.എല്ലിൽ ഏറ്റവും വേഗം 4000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി ജോസ് ബട്ട്‌ലർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam