ന്യൂയോർക്ക് റെഡ്ബുൾസിനെ തോൽപ്പിച്ച് ഇന്റർ മയാമി

MAY 4, 2025, 8:14 AM

ലയണൽ മെസ്സി നാല് മത്സരങ്ങളിലെ ഗോൾ വരൾച്ചയ്ക്ക് വിരാമമിട്ട് ഇന്റർ മയാമിക്കായി ഗോൾ നേടിയപ്പോൾ, മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ 4-1ന് തകർത്തു. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് സെമി ഫൈനലിൽ വാൻകൂവർ വൈറ്റ്ക്യാപ്‌സിനോടേറ്റ തോൽവിക്ക് ശേഷമുള്ള മയാമിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ഈ വിജയം.

മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ഫ്‌ളിക്കിന് ശേഷം ഫാഫാ പികോൾട്ട് ശക്തമായ ഒരു ഷോട്ടിലൂടെ മയാമിയെ മുന്നിലെത്തിച്ചു. 30-ാം മിനിറ്റിൽ ഫുൾ ബാക്ക് മാർസെലോ വെയ്ഗാൻഡി ലീഡ് ഇരട്ടിയാക്കി. അദ്ദേഹത്തിന്റെ ഡൈവിംഗ് ഹെഡർ ഗോൾകീപ്പർ തടുത്തപ്പോൾ ലഭിച്ച റീബൗണ്ടിൽ നിന്നായിരുന്നു ഗോൾ. ആദ്യം ഓഫ്‌സൈഡ് എന്ന് വിധിയെഴുതിയെങ്കിലും വാർ ഗോൾ അനുവദിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സുവാരസ് തന്റെ രണ്ടാം ശ്രമത്തിൽ ലക്ഷ്യം കണ്ടതോടെ മയാമി 3-0ന് മുന്നിലെത്തി. എന്നാൽ, ഒമർ വലൻസിയയുടെ ഒരു ഡീപ് കോർണർ ഗോളായി മാറിയതോടെ റെഡ് ബുൾസ് ഒരു ഗോൾ മടക്കി.

vachakam
vachakam
vachakam

രണ്ടാം പകുതിയിൽ, ടെലാസ്‌കോ സെഗോവിയയുമായി നടത്തിയ ഒരു മികച്ച വൺടു പാസിന് ശേഷം 67-ാം മിനിറ്റിൽ മെസ്സി ഇടം കാൽ കൊണ്ട് പന്ത് വലയിലെത്തിച്ച് മയാമിയുടെ വിജയം ഉറപ്പിച്ചു. ഈ ഗോൾ ഇന്റർ മയാമിയെ ഈസ്റ്റേൺ കോൺഫറൻസിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തുകയും മെസ്സിയുടെ വ്യക്തിപരമായ ഗോൾ വരൾച്ച അവസാനിപ്പിക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam