2025-26 ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5% കടക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര

JUNE 18, 2025, 9:05 AM

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5% ന് മുകളില്‍ ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന് സാധിക്കുമെന്നും ഏജന്‍സി വിലയിരുത്തുന്നു. ഉപഭോക്തൃ വില സൂചിക 4.2% ന് മുകളില്‍ തുടരും. അതേസമയം മൊത്തവില സൂചിക (ഡബ്ല്യുപിഐ) ഈ സാമ്പത്തിക വര്‍ഷത്തില്‍ 2.7% ല്‍ കൂടുതലായിരിക്കുമെന്നും ഐക്ര വിലയിരുത്തുന്നു.  

സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവുകള്‍, ബാങ്ക് പലിശ നിരക്കുകള്‍ താഴ്ന്നതോടെ കുറഞ്ഞ ഇഎംഐകള്‍, ഗ്രാമീണ മേഖലയിലെ ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകത എന്നിവ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാവുമെന്ന് ഐക്ര വിലയിരുത്തുന്നു. മികച്ച മണ്‍സൂണും റാബി കൃഷിയില്‍ നിന്നുള്ള വരുമാനവും ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.  

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 4.4% ആയിരിക്കും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ -1% ആയിരിക്കുമെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam