ഇന്ത്യയിലെ ടെസ്ല കാര്‍ വില്‍പ്പന ജൂലൈയില്‍ ആരംഭിക്കും; മോഡല്‍ വൈയയ്ക്ക് 50 ലക്ഷം രൂപ

JUNE 20, 2025, 11:32 AM

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ജൂലൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമുകള്‍ തുറക്കും. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലേക്ക് ടെസ്‌ലയുടെ ഔദ്യോഗിക പ്രവേശനം നടക്കും. ജൂലൈ പകുതിയോടെ മുംബൈയിലാവും ആദ്യ ഷോറൂം തുറക്കുക. പിന്നാലെ ഡല്‍ഹിയിലും ഷോറൂം തുറക്കും.

ഇന്ത്യയില്‍ വില്‍ക്കാനുള്ള കാറുകളുടെ ആദ്യ ശ്രേണി ടെസ്‌ല എത്തിച്ചു. ടെസ്ലയുടെ ചൈനയിലെ ഷാങ്ഹായിയിലെ ഫാക്ടറിയില്‍ നിര്‍മിച്ച മോഡല്‍ വൈ റിയര്‍വീല്‍ ഡ്രൈവ് എസ്‌യുവികളാണ് ഇവ. ലോകത്തിലെ ഏറ്റവും വില്‍പനയുള്ള ഇലക്ട്രിക് കാറാണ് മോഡല്‍ വൈ. യുഎസ്, ചൈന, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്ന് സൂപ്പര്‍ ചാര്‍ജര്‍ പാര്‍ട്സുകള്‍, കാര്‍ ആക്സസറികള്‍, ഉല്‍പന്നങ്ങള്‍, സ്പെയറുകള്‍ എന്നിവയും ഇറക്കുമതി ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam